Posts

Showing posts from April, 2026

പാലക്കാട് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; രമേശ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും

Image
  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പാലക്കാട് വെച്ച് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൊഴി രേഖപ്പെടുത്താൻ പൊലീസ്. രമേശ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തിൽ പാലക്കാട് മുൻസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർ സിന്ധു രാജൻ ഉൾപ്പെടെ 3 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പ്രതികൾക്കെതിരായ നടപടിക്ക് മുമ്പായാണ് ടൗൺ നോർത്ത് പൊലീസ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഉടൻ നോട്ടീസ് നൽകി വിളിച്ച് വരുത്തും. കഴിഞ്ഞദിവസം പാലക്കാട് വടക്കന്തറയിൽ വെച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ പിഷാരടിയെ വോട്ട് ചോദിച്ച് വീടുകളിൽ കയറാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവർത്തകർ തടഞ്ഞത്. പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബിജെപി കൗൺസിലർ സിന്ധു രാജനെതിരെ ചുമത്തിയിരിക്കുന്നത്.

കെ കരുണാകരൻ സ്മാരകത്തിനു വേണ്ടി പിരിച്ച ഫണ്ട് നേതാക്കൾ മുക്കി?; പലപ്പോഴും കൂപ്പൺ കൊടുക്കുന്നതും പിരിക്കുന്നതും കണ്ടിട്ടുണ്ട്’, പത്മജ വേണുഗോപാൽ

Image
  കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ച ഫണ്ടും കോൺഗ്രസ് നേതാക്കൾ മുക്കിയെന്ന് തൃശൂരിലെ എൻ ഡി എ സ്ഥാനാർഥി പത്മജാ വേണുഗോപാൽ. കരുണാകരനുവേണ്ടി പലരും പണം നൽകിയതായി തനിക്കറിയാം. അച്ഛനോടുള്ള സ്നേഹം കൊണ്ട് പലരും പണം നൽകിയിട്ടുണ്ട്. പക്ഷെ എത്രയാണെന്ന് അറിയില്ല. പലപ്പോഴും കൂപ്പൺ കൊടുക്കുന്നതും പിരിക്കുന്നതും കണ്ടിട്ടുണ്ട് ഈ പൈസയൊക്കെ എവിടെ പോയി?. അച്ഛനുവേണ്ടി ഒന്നും ചെയ്തിട്ടില്ല കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പോയിരുന്നു എന്തെങ്കിലും വെച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോയത് എന്നാൽ ഒന്നും കണ്ടില്ല പത്മജ വേണുഗോപാൽ ട്വന്റി ഫോറിനോട് പറഞ്ഞു. കെ കരുണാകരന്റെ സ്മാരകത്തിന് വേണ്ടി 50 കോടി രൂപ പിരിച്ചെന്ന് പി സരിൻ ഗുരുതരമായ ആക്ഷേപം ഉയർത്തിയിരുന്നു ഈ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പത്മജ വേണുഗോപാൽ. അതിനിടെ കൊടുങ്ങല്ലൂരിലെ എൽഡിഎ സ്ഥാനാർഥിയും സഹോദരി ഭർത്താവുമായ വർഗീസ് ജോർജിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ പേരിൽ കൊടുങ്ങല്ലൂരിൽ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ട. യുഡിഎഫ് സ്ഥാനാർഥി ഒ ജെ ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ.