Posts

Showing posts from March, 2026

ഓശാന ദിനത്തിൽ പ്രചാരണത്തിന് അവധി നൽകി വിശ്വാസവഴിയിലൂടെ ജോസ് കെ മാണി

Image
പാലാ:-മരണത്തെയും പാപത്തെയും ജയിക്കാൻ പോകുന്ന രാജാവായി യേശുവിനെ വാഴ്ത്തുന്ന കുരുത്തോല പെരുന്നാൾ ദിനത്തിൽ തിരക്കേറിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇടവേള നൽകി വിശ്വാസ വഴിയിലായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണി.രാവിലെ തന്നെ ഇടവക ദേവാലയം ആയ പാലാ കത്തീഡ്രൽ പള്ളിയിലെ തിരുകർമ്മങ്ങളിൽ കുടുംബസമേതം സംബന്ധിച്ച് വിശുദ്ധ കുർബാന കൈകൊണ്ടു.കുരുത്തോല പെരുന്നാൾ ദിനം പ്രമാണിച്ച് പരസ്യമായ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചിരുന്നു. ഏതാനും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. തുടർന്ന് നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭവന സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു.വൈകിട്ട് കൊഴുവനാൽ പഞ്ചായത്തിലെ ചേർപ്പുങ്കലിൽ ഡിജെ വിത്ത് യൂത്ത് എന്ന പരിപാടിയിൽ പങ്കെടുത്തു.രാത്രിയിൽ എൽഡിഎഫിലെ പ്രധാനപ്പെട്ട നേതാക്കന്മാർ പങ്കെടുത്ത തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സംബന്ധിച്ചു. പ്രൊഫ ലോപ്പസ് മാത്യു, ലാലിച്ചൻ ജോർജ്,സജേഷ് ശശി,ബാബു കെ ജോർജ്,ഔസേപ്പച്ചൻ തകിടിയേൽ,അഡ്വ വി ടി തോമസ്,ടോബിൻ കെ അലക്സ്,ഷാജി കടമല,കെ ഷാജ കുമാർ,ബെന്നി മൈലാടൂർ,അഡ്വ ജോസ് ടോം, ബേബി ഉഴുത്തുവാൽ,പ്രശാന്ത് നന്ദകുമാർ,ഔസേപ്പച്ചൻ വാളിപ്ളാ...

റെജി ജോമി എന്ന വീട്ടമ്മ ചെറുപ്പം മുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹം പരിസ്ഥിതി പരിപാലനത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പ്രാവർത്തികമാക്കിയപ്പോൾ

Image
  പാലാ: റെജി ജോമി എന്ന വീട്ടമ്മ ചെറുപ്പം മുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹം പരിസ്ഥിതി പരിപാലനത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പ്രാവർത്തികമാക്കിയപ്പോൾ തേടിയെത്തിയത് അഖിലകേരള മാപ്പിള സംഗീത അക്കാദമിയുടെ അബ്ദുൽ കലാം പുരസ്കാരമടക്കം നിരവധി ആദരവുകൾ!!!എട്ടുവർഷമായി പരിസ്ഥിതി സംഘടനയായ നന്മ മരം ഫൗണ്ടേഷനൊപ്പം  പ്രവർത്തിക്കുന്ന റെജി ജോമി ഇപ്പോൾ അതിൻറെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. നിരന്തരമായ പ്രകൃതിയെ ചേർത്തുപിടിച്ചുള്ള പ്രവർത്തനത്തിനാണ് മികച്ച അംഗീകാരങ്ങൾ തേടിയെത്തിയതും!അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്ന ഒരു പുതിയ പദ്ധതിയിലാണ് റെജി ഇപ്പോൾ.സ്കൂളുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഒപ്പം സ്കൂൾ വിദ്യാർത്ഥികളുടെ  ജന്മദിനത്തിൽ ഓരോ വൃക്ഷത്തൈ വീതം നടുവാനുള്ള ബോധവൽക്കരണ പ്രവർത്തനവും ഇതിനോടൊപ്പം മുന്നോട്ടുപോകുന്നു. നന്മ മരം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ വൃക്ഷത്തൈ നടുക എന്നത് മാത്രമല്ല തുടർച്ചയായി അതിനെ പരിപാലിക്കുക എന്ന കാര്യവും ഇവർ ചെയ്യുന്നുണ്ട്.ഭൂരിഭാഗം വൃക്ഷത്തൈകളും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് വാ...

സീൽ വിവാദത്തിൽ കൂടുതൽ നടപടി; ഡെപ്യൂട്ടി CEO,സെക്ഷൻ ഓഫീസർ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും നീക്കി

Image
രാഷ്ട്രീയ പാർട്ടികൾക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നയച്ച കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവത്തിൽ കൂടുതൽ നടപടി. ഡെപ്യൂട്ടി CEO,സെക്ഷൻ ഓഫീസർ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും നീക്കി. അഡീഷണൽ CEO പി ബി നൂഹിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ സെക്ഷൻ ഓഫീസറെ സസ്പെന്റ് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്ന് നീക്കിയ ഇവരെ മാതൃഓഫീസുകളിലേക്ക് തിരികെ വിടാനാണ് ഉത്തരവ്. സീല്‍ വിവാദത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു കേൽക്കർ മറുപടിയും വിശദീകരണവും നല്‍കിയിരുന്നു. ക്ലറിക്കൽ പിഴവാണെന്നായിരുന്നു വിശദീകരണം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച് 2019-ൽ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്താണ് മാറി മെയിലിനൊപ്പം നൽകിയതെന്നും വിശദീകരണത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ വ്യക്തമാക്കിയിരുന്നു. 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയിലിനൊപ്പം പാർട്ടികൾക്ക് അയച്ചത്. ഈ കത്തിൽ ആയിരുന്നു ബിജെപിയുടെ സീൽ പതിപ്പിച്ചിരുന്നത്. സിപിഐഎമ്മിന് മാത്രമല്ല.മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയി...

എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

Image
  ✍✍✍ എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ. നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിൽ മാറ്റത്തിന് സമയം ആയി. ബിജെപിക്ക് സീറ്റ്‌ തടുക്കാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുണ്ട് ചില ഇടങ്ങളിൽ തൃകോണമത്സരങ്ങളാണ് നടക്കുന്നത് കൂടുതൽ ഉള്ള സീറ്റ്‌ തടയാൻ കോൺഗ്രസ്‌ ശ്രമിക്കുന്നുവെന്നും ശശി തരൂർ ആരോപിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടും മുഖ്യവിഷയം സിപിഐഎം – ബിജെപി ഡീൽ ആരോപണം തന്നെയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഡീൽ വിവാദം കളം നിറയുമ്പോൾ മറ്റ് വിഷയങ്ങളെല്ലാം പിന്തളളപ്പെട്ടുപോകുകയാണ്. യുഡിഎഫ് ഉയർത്തിക്കൊണ്ടുവന്ന ഡീൽ ആരോപണം ജനങ്ങൾ തളളുമെന്നാണ് എൽഡിഎഫിൻെറ ആത്മവിശ്വാസം. ഡീൽ ആരോപണത്തിൽ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നേതാവ് ഇന്നും അദ്ദേഹത്തെ വിമർശിച്ചു. പരാജയ ഭീതികൊണ്ടാണ് ഡീൽ ആരോപണം ആസൂത്രിതമായി ഉന്നയിക്കുന്നതെന്നാണ് എൽഡിഎഫിൻെറ തിരിച്ചടി. എന്ത് ഡീൽ നടന്നാലും യുഡിഎഫ് അധിക...

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു; പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി യുവതി

Image
  പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പല ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് യുവതിയുടെ ആരോപണം. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായും യുവതി പറയുന്നു. ഇതുകൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് താൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായും യുവതി പറയുന്നു. ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി പറയുന്നു. തുടർന്നും ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെ പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ പ്രശാന്ത് ഒളിവില...