റെജി ജോമി എന്ന വീട്ടമ്മ ചെറുപ്പം മുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹം പരിസ്ഥിതി പരിപാലനത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പ്രാവർത്തികമാക്കിയപ്പോൾ
പാലാ: റെജി ജോമി എന്ന വീട്ടമ്മ ചെറുപ്പം മുതൽ മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹം പരിസ്ഥിതി പരിപാലനത്തിലൂടെയും ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും പ്രാവർത്തികമാക്കിയപ്പോൾ തേടിയെത്തിയത് അഖിലകേരള മാപ്പിള സംഗീത അക്കാദമിയുടെ അബ്ദുൽ കലാം പുരസ്കാരമടക്കം നിരവധി ആദരവുകൾ!!!എട്ടുവർഷമായി പരിസ്ഥിതി സംഘടനയായ നന്മ മരം ഫൗണ്ടേഷനൊപ്പം പ്രവർത്തിക്കുന്ന റെജി ജോമി ഇപ്പോൾ അതിൻറെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. നിരന്തരമായ പ്രകൃതിയെ ചേർത്തുപിടിച്ചുള്ള പ്രവർത്തനത്തിനാണ് മികച്ച അംഗീകാരങ്ങൾ തേടിയെത്തിയതും!അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കുന്ന ഒരു പുതിയ പദ്ധതിയിലാണ് റെജി ഇപ്പോൾ.സ്കൂളുകളുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.ഒപ്പം സ്കൂൾ വിദ്യാർത്ഥികളുടെ ജന്മദിനത്തിൽ ഓരോ വൃക്ഷത്തൈ വീതം നടുവാനുള്ള ബോധവൽക്കരണ പ്രവർത്തനവും ഇതിനോടൊപ്പം മുന്നോട്ടുപോകുന്നു.
നന്മ മരം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ വൃക്ഷത്തൈ നടുക എന്നത് മാത്രമല്ല തുടർച്ചയായി അതിനെ പരിപാലിക്കുക എന്ന കാര്യവും ഇവർ ചെയ്യുന്നുണ്ട്.ഭൂരിഭാഗം വൃക്ഷത്തൈകളും സ്വന്തം കയ്യിൽ നിന്ന് പണം മുടക്കിയാണ് വാങ്ങി നടുന്നത്. മാനസികമായി ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും മാത്രമാണ് ഇതിന് പിന്നിൽ എന്ന് പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻററിൽ നടന്ന വാർത്താസമ്മേളനത്തിൽ റെജി പറഞ്ഞു.ഇപ്പോൾ കോട്ടയം ജില്ലയിൽ വഴിയോര ഉദ്യാന പരിപാലനം എന്ന പേരിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വഴിയോരങ്ങളിൽ പൂന്തോട്ടം വെച്ചുപിടിപ്പിക്കുക എന്നുള്ളതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഭർത്താവും, ഐഡിബിഐ ബാങ്കിൽ ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ ഏക മകളും അടങ്ങുന്ന കൊച്ചു കുടുംബത്തിൻറെ പിന്തുണയാണ് തൻറെ എല്ലാ പ്രവർത്തന വിജയങ്ങൾക്കും പിന്നിൽ എന്ന് റെജി പറഞ്ഞു





Comments
Post a Comment