ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ടു; പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി യുവതി

 


പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരെ ലൈംഗിക പീഡന പരാതി. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പല ഇടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് യുവതിയുടെ ആരോപണം. യുവതി മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.



ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പ്രശോഭ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു. പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയതായും യുവതി പറയുന്നു. ഇതുകൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് താൻ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതായും യുവതി പറയുന്നു.


ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി പറയുന്നു. തുടർന്നും ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെ പരാതി അല്ലാതെ മറ്റ് വഴിയില്ലെന്ന് മനസിലാക്കിയാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതെന്ന് യുവതി പറയുന്നു. സംഭവത്തിന് പിന്നാലെ പ്രശാന്ത് ഒളിവിലാണ്. അയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറയുന്നു.

Comments

Popular posts from this blog

സീൽ വിവാദത്തിൽ കൂടുതൽ നടപടി; ഡെപ്യൂട്ടി CEO,സെക്ഷൻ ഓഫീസർ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ നിന്നും നീക്കി

പാലക്കാട് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം; രമേശ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും